കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്ഘാടനം ഇന്ന്

Advertisement

കൊച്ചി. ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.

ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരണത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മുന്‍ എം പി അഡ്വ. ജോയ്‌സ് ജോര്‍ജ് 2014 ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുകൂടിയാണ് ദേശീയപാത 49ന്റെ നവീകരണം.

മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും. തമിഴ്‌നാട്ടില്‍ നിന്ന് ഈ പാതയിലൂടെ വേഗത്തില്‍ മൂന്നാറില്‍ എത്താന്‍ കഴിയും.

2017 ഒക്ടോബറില്‍ ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് 481.76 കോടി രൂപ അനുവദിച്ചിരുന്നു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് വേഗത്തില്‍ എത്താം.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നിര്‍ദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രത്യേക നന്ദി അറിയിച്ചു.

Advertisement