ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Advertisement

മൂന്നാര്‍. ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പിടിയിലായത് ജാർഖണ്ഡ് സ്വദേശി സെലാൻ. അഞ്ച് ദിവസത്തെ അന്വേഷത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 31നാണ് 12 വയസുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി ജാർഖണ്ഡ് സ്വദേശി അതിക്രൂരമായി പീഡിപ്പിച്ചത്. പിന്നാലെ തമിഴ് നാട്ടിലേക്ക് കടന്ന പ്രതി സെലനായി മൂന്നാർ പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്ന് രാവിലെ 5.30 ന് തേനി ബസിൽ എത്തിയ സെലനെയും ഭാര്യയും
പോലീസിനെ കണ്ടതോടെ ഇറങ്ങിയോടി. ഇരുവരെയും പിന്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പോക്സോ ആക്ട് പ്രകാരം കേസ് എടുത്ത പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു

Advertisement