ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടും

Advertisement

തിരുവനന്തപുരം .ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടും.
ഈ മാസം 22 വരെയാണ് ട്രെയിനുകളുടെ റൂട്ടിൽ പുന ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓടുന്ന 9 ട്രെയിനുകൾ വഴി തിരിച്ചുവിടും. രാജധാനി എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് തുടങ്ങിയവയാണ് ആലപ്പുഴ വഴി തിരിച്ചു വിടുന്ന പ്രധാന ട്രെയിനുകൾ. നേത്രാവതി എക്സ്പ്രസ്,കൊച്ചുവേളി പോർബന്ധർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുനെൽവേലി ഗാന്ധിധാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും. വഴി തിരിച്ചു വിടുന്ന ട്രെയിനുകൾക്ക് റെയിൽവേ പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.