ഗോവയിൽ പുതുവത്സരാഘോഷത്തിനു പോയ യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

Advertisement

കോട്ടയം. ഗോവയിൽ പുതുവത്സരാഘോഷത്തിനു പോയ യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം . ഡിജെ പാർട്ടിയുടെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ച കൊന്നതാണെന്നാണ് ആരോപണം. യുവാവിന് മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നല്കാനും കുടുംബം തീരുമാനിച്ചു.

ഡിസംബര്‍ 30 നാണ് വൈക്കം കുലശേഖരമംഗലം സ്വദേശിയായ സഞ്ജയ് സന്തോഷ് കൂട്ടുകാര്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലെത്തിയത്. 31ന് രാത്രി വകത്തൂര്‍ ബീച്ചിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയ സഞ്ജയെ കാണാതാവുകയായിരുന്നു.

ഗോവയിലെ ബാംബുലിo മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി കണ്ടെത്തിയത് . വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ്
പോസ്റ്റുമോർട്ടം റിപ്പോർട്ട് .
മരണകാരണം രാസ പരിശോധന ഫലം ലഭിച്ചതിനുശേഷം വ്യക്തമാകു . ഈ സാഹചര്യത്തിലാണ് ഡിജെ പാർട്ടിക്കെതിരെ ഗുരുതരാരോപണം ബന്ധുക്കൾ ഉന്നയിച്ചത്. ഡിജെ പാർട്ടിക്കിടെ സ്റ്റേജിൽ കയറി നൃത്തം ചെയ്ത സഞ്ജയ് സുരക്ഷ ജീവനക്കാർ മർദ്ദിച്ച് കൊന്ന് കടലിൽ ഇട്ടു എന്നാണ് പിതാവിൻറെ ആരോപണം.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. നിയമ നടപടി ആവശ്യപ്പെട്ട് കേരള പോലീസിൽ പരാതി നൽകും . നിലവിൽ ഗോവൻ പോലീസ് ആണ് അന്വേഷണം നടത്തുന്നത്നിലവിൽ ഗോവൻ പോലീസ് ആണ് അന്വേഷണം നടത്തുന്നത് .

പുതുവത്സര രാത്രിയിൽ വാഗത്തൂർ ബീച്ചിലെ ഡിജെ പാർട്ടിയിലാണ് സഞ്ജയും കൂട്ടുകാരും പങ്കെടുത്തത്. പാർട്ടിക്കിടെ സ്റ്റേജിൽ കയറി സഞജയ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് . ഇന്നലെ രാത്രിയിൽ നാട്ടിലെത്തിച്ച സഞ്‌ജയുടെ മൃതദേഹം പുലർച്ചെ ഒരു മണിയോടെ സംസ്കരിച്ചു.