സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ മോഷണം;പ്രതി പിടിയില്‍

Advertisement

പാലക്കാട്.സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ അതിവിദഗധമായി മോഷണം;പ്രതി പിടിയിൽ. പാലക്കാട് കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും , മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്

വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്.2023 മാർച്ച് 11 നും , ജൂൺ 26നുമാണ് വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടന്നത്.സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വണ്ടാഴി സ്വദേശി ഹരിദാസാണ് മോഷണത്തിന് പിന്നിലെ സൂത്രധാരൻ.പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചത്

Advertisement