പത്തനംതിട്ട: മൈലപ്രയിലെ പലചരക്ക് വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ 2 പ്രതികൾ പിടിയിൽ മുരുകൻ, ബാലസുബ്രഹ്മണ്യൻ എന്നിവരെയാണ് തെങ്കാശിയിൽ നിന്ന് പിടികൂടിയത്. ഇവരെ ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്ത് വരുന്നു.സംഭവത്തിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾ പത്തനംതിട്ടയിലെ ഒരു ഓട്ടോ ഡ്രൈവർ ആണെന്നും സംശയിക്കുന്നു. കൊലപാതകം നടന്ന് എട്ടാം ദിവസമാണ് പ്രതികൾ വലയിലാകുന്നത്.
പത്തനംതിട്ട മൈലപ്ര പുതുവേലി സ്വദേശി ജോര്‍ജ് ഉമ്മനെയാണ്
കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയിലയിൽ കടയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി പുതുവേലിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. കടയ്ക്കുള്ളില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കം കാണാതായിരുന്നു.