ഫാ ഷൈജുകുര്യന്‍റെ ബിജെപി പ്രവേശം,പരസ്യ പോർവിളിയുമായിഓർത്തഡോക്സ് സഭാ വൈദികർ

Advertisement

പത്തനംതിട്ട. സഭാ അധ്യക്ഷന്‍റെ മുന്നറിയിപ്പ് വക വയ്ക്കാതെ പരസ്യ പോർവിളിയുമായി
ഓർത്തഡോക്സ് സഭയിലെ വൈദികർ. മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയതിന് നിലയ്ക്കൽ ഭദ്രാസനാധിപനെ രൂക്ഷമായി വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്ത്. അതേസമയം, നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാ :ഷൈജു കുര്യനെതിരായ നടപടിയുടെ കാരണം നേതൃത്വം വ്യക്തമാക്കാത്തതിൽ വിശ്വാസി കൂട്ടായ്മ പരസ്യ പ്രതിഷേധവുമായി ഇന്ന് രംഗത്ത് വരും.

സഭയ്ക്കുള്ളിൽ കുറേക്കാലമായി പുകഞ്ഞു കിടക്കുന്ന ആഭ്യന്തര പ്രശ്നമാണ് നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാദർ ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ പുറത്തുവരുന്നത്.

രാഷ്ട്രീയ സ്ഥാനങ്ങളിലുള്ള സഭയുടെപദവികളിലുള്ളവര്‍ അത് രാജിവച്ചുവേണം രാഷ്ട്രീയത്തിനിരങ്ങാനെന്നതടക്കം വൈദികർ അച്ചടക്കം ലംഘിക്കുന്നതിൽ ശക്തമായ താക്കീതുമായാണ് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പനയിറക്കിയത്. എന്നാൽ അതുകൊണ്ടും വൈദികർ തമ്മിലുള്ള പോര് അവസാനിക്കുന്നില. ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. അതിനുള്ള ഫാ. വാഴക്കുന്നത്തിന്‍റെ വാട്സാപ്പിലൂടെ ഉള്ള മറുപടി

ഭദ്രാസനാധിപന്‍റെ ചെയ്തികൾ പുറത്തുവിടുമെന്ന് ഭീഷണിമുഴക്കുകയാണ് മാത്യൂസ് വാഴക്കുന്നം. അതേസമയം, ഫാ. ഷൈജു കുര്യനെതിരെ നിലയ്ക്കൽ ഭദ്രാസന കൗൺസിൽ എടുത്ത നടപടിയിൽ വ്യക്തതയില്ലെന്നാണ് വിശ്വാസി കൂട്ടായ്മയുടെ ആക്ഷേപം

Advertisement