വണ്ടിപെരിയാര്‍. പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപെരിയാറിലെ ബാലികയുടെ പിതാവിന് കുത്തേറ്റു. പ്രതിയായി കോടതി വെറുതേവിട്ട അര്‍ജ്ജുന്‍റെ ബന്ധുവാണ് കുത്തിയത്. കുട്ടിയുടെ പിതാവിനെ പരിഹസിച്ച് ആഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കാലിലാണ് കുത്തേറ്റത്. മുറിവ് സാരമുള്ളതല്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ വലിയ രക്തനഷ്ടം ഉണ്ടായില്ല. പ്രതി അര്‍ജ്ജുനന്‍റെ ബന്ധു പാല്‍രാജ് ആണ് കുത്തിയത്.
വിധിക്കുശേഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിയുടെ കുടുംബം വാഗ്വാദമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അര്‍ജ്ജുനന്‍റെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.