മൂടക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം വളര്‍ത്തുപന്നികളെ പിടികൂടി

Advertisement

വയനാട്. മൂടക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. യുവ ക്ഷീര കര്‍ഷകനായ പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രദേശത്തിന്‍റെ ഒന്നരകിലോമീറ്റര്‍ അകലെ 19 വളര്‍ത്തുപന്നികളെയാണ് കടുവ ആക്രമിച്ചത്. കടുവയെ പിടികൂടാന്‍ കൂടുസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

പ്രജീഷിന്‍റെ ജീവനെടുത്ത കടുവയെ പിടികൂടിയതിന്‍റെ ആശ്വാസം അധികം നീണ്ടില്ല. തൊട്ടടുത്ത സീസിയില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് തുടര്‍ച്ചയായി. പശുവും ആടുമെല്ലാം കടുവയ്ക്കിരയായി. ഇപ്പോള്‍ മൂടക്കൊല്ലിയില്‍ കടുവകൊന്നത് വളര്‍ത്തുപന്നികളെ. ശ്രീനേഷ്, സുഹൃത്ത് ശ്രീജിത്ത് എന്നിവരുടെ ഫാമിലാണ് ഇന്നലെ രാത്രി കടുവ ആക്രമണം ഉണ്ടായത്

നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഫാമിന്‍റെ ചുറ്റിലും കാല്‍പാടുകള്‍ കണ്ടെത്തി. ഫാമില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെ പന്നിക്കുഞ്ഞുങ്ങളുടെ ജഡവും. കഴിഞ്ഞ ദിവസം ഇവിടെ കാട്ടാനയുടെ ആക്രമണവും ഉണ്ടായതായി നാട്ടുകാര്‍‌

ആറ് വര്‍ഷം മുമ്പ് ഇവിടെ കടുവയുടെ ആക്രമണത്തില്‍ പന്നികള്‍ ചത്തിരുന്നു. കൂടുവയ്ക്കണമെന്നും നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. ക്യാമറ ട്രാപ്പ് വച്ച് നിരീക്ഷിച്ച ശേഷം കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം

Advertisement