വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിനെ കുത്തിയ സംഭവം:പ്രതി അർജുന്റെ ബന്ധു അറസ്റ്റിൽ

Advertisement

ഇടുക്കി:
വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് കുത്തേറ്റ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുൻ സുന്ദറിന്റെ ബന്ധുവാണ് വണ്ടിപ്പെരിയാർ ടൗണിൽ വെച്ച് പെൺകുട്ടിയുടെ പിതാവിനെ കുത്തിയത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വണ്ടിപ്പെരിയാർ സത്രം ജംഗ്ഷനിൽ വെച്ചായിരുന്നു ആക്രമണം.
അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും ടൗണിൽ വെച്ച് നടന്ന വാക്കേറ്റത്തിനൊടുവിലാണ് കത്തിക്കുത്ത് നടന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. കാലിൽ വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. പ്രതി പാൽരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.