പ്രിയ വർഗീസ് കേസ്, സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് കണ്ണൂർ സർവ്വകലാശാല

Advertisement

കണ്ണൂർ. പ്രിയ വർഗീസ് കേസ്സിൽ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് കണ്ണൂർ സർവ്വകലാശാല. പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല എന്ന് വിശദികരിച്ചാണ് കണ്ണൂർ സർവ്വകലാശാലയുടെ സത്യവാങ്ങ് മൂലം. യുജിസി മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട് എന്നും കണ്ണൂർ സർവ്വകലാശാല അവകാശപ്പെടുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനം ചട്ടങ്ങൾ പ്രകാരം ആണ് നടത്തിയിടുള്ളത്. ഗവേഷക കാലയളവ് അധ്യാപക പരിചയത്തിൽ ഉൾപ്പെടും.
സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവും പ്രിയയ്ക്ക് നിയമനത്തിന് യോഗ്യത നൽകുന്നു. യുജിസി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം. കേരള ഹൈക്കോടതി വിധിയ്ക്ക് എതിരെ ആണ് യു.ജി.സി യുടെ അപ്പീൽ. കേരളാ ഹൈക്കോടതി വിധി റദ്ധാക്ക്കിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതാണ് യുജിസിയുടെ വാദം. കേസ് അടത്ത ആച സുപ്രിം കോടതി പരിഗണിയ്ക്കും.

Advertisement