ഒരുമാതിരി അഞ്ചാം പണി, മര്യാദകേട്; ഗവർണർക്കെതിരെ വിമർശനവുമായി എംഎം മണി

Advertisement

ഇടുക്കി:
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി എംഎം മണി എംഎൽഎ. ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണർ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ മുഖത്ത് കരിവാരി തേയ്ക്കുകയാണ്. ഒരുമാതിരി അഞ്ചാംതരം പണിയാണ്. മര്യാദകേടാണ് ഗവർണർ കാണിക്കുന്നതെന്നും എംഎം മണി പറഞ്ഞു. തൊടുപുഴയിൽ വ്യാപാരി വ്യവസായികളുടെ പരിപാടിയിൽ ഗവർണർ പങ്കെടുക്കാനിരിക്കെ ഇടുക്കിയിൽ എൽഡിഎഫ് ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.