ഇരുപത്തിമൂന്ന്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി,പിതാവും സഹോദരങ്ങളും കസ്റ്റഡിയില്‍

Advertisement

തിരുവനന്തപുരം. കാട്ടക്കടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംമുക്ക് സ്വദേശി മുഹമ്മദ് തൗഫിക്കെന്ന ഇരുപത്തിമൂന്ന്കാരനെയാണ് വീട്ടിന്റെ പരിസരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . മൃതദേഹത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. തൗഫിക്കിന്റെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും വിശദമായ ചോദ്യം ചെയ്യാനായി കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി മുഹമ്മദ് തൗഫിക്കും സഹോദരങ്ങളും തമ്മിൽ വീട്ടിൽവച്ച് വഴക്കുണ്ടായെന്നാണ് അയൽവാസികൾ പറയുന്നത്.. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മുഹമ്മദ് തൗഫിക്കിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് പുറകിലെ ആത്തി മരത്തിൽ തുങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. സഹോദരനാണ് മൃതദേഹം കണ്ടത്. പിന്നാലെ പിതാവിനെയും മറ്റുള്ളവരെയും വിവരമറിയിച്ചു. മരിച്ച മുഹമ്മദ് തൗഫിക്കിന്റെ കഴുത്തിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തും ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുണ്ട്.

ആത്മഹത്യയിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. വീട്ടിലും പരിസര പ്രദേശങ്ങളിലും പൊലീസും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. പിതാവിനെയും രണ്ട് സഹോദരങ്ങളെയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തു വിശദമായി ചോദ്യം ചെയ്യുകയാണ്.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വിശദമാക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

Advertisement