പത്തനംതിട്ട . മൃതദേഹം സംസ്കരിച്ച് ദിവസങ്ങൾക്ക് ശേഷം മരിച്ചയാൾ ജീവനോടെ എത്തുക .പത്തനംതിട്ട നിലയ്ക്കൽ മഞ്ഞത്തോട് ഊരിലെ രാമൻ ബാബുവെന്ന് കരുതി അജ്ഞാത മൃതദേഹമാണ് ബന്ധുക്കൾ സംസ്കരിച്ചത്. ഇന്ന് രാവിലെ പത്തനംതിട്ട കൊക്കത്തോട് നിന്ന് രാമനെ കണ്ടെത്തുകയായിരുന്നു.
ഡിസംബർ 30ന് ആണ് ശബരിമല നിലക്കലിൽ കണ്ട മൃതദേഹം അച്ഛന്റേതെന്നു മക്കൾ സ്ഥിരീകരിച്ചത് . തൊട്ടടുത്ത ദിവസം സംസ്കാരവും നടന്നു. ഇന്നു പക്ഷേ രാമൻ ബാബു തിരിച്ചെത്തി.
പത്തനംതിട്ടയിലെ കൊക്കത്തോട് വച്ചാണ് ഇന്ന് രാവിലെ ചിലർ രാമൻ ബാബുവിനെ കണ്ടത്. പിന്നീട് ബന്ധുക്കൾ എത്തി ഇയാളെ തിരിച്ചറിഞ്ഞു
നിലക്കൽ മഞ്ഞത്തോട് മഞ്ഞത്തോട് ആദിവാസി ഊരിലെ രാമൻ ബാബു വീട്ടിൽ ഒന്നും പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നാണ് ബന്ധുക്കൾ പറയുന്നത്. രാമൻ ബാബു തിരിച്ചെത്തിയെങ്കിലും പൊലീസിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്. നിലക്കലിൽ കണ്ട അജ്ഞാത മൃതദേഹം ആരുടേതാണ് എന്ന് ഇനിയയും കണ്ടെത്തേണ്ടതുണ്ട്.