തിരുവനന്തപുരം.നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്നും അതില്‍ തര്‍ക്കമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
എല്ലാവര്ക്കും ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പ്രതിഷേധത്തെതുടര്‍ന്ന് പോലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാല്‍, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
സര്‍ക്കാരുമായു ഏറ്റുമുട്ടലിനിടെ നയപ്രഖ്യാപന പ്രസംഗത്തില്‍ എന്ത് സംഭവിക്കുമെന്ന് ഏവര്‍ക്കും ആകാംക്ഷ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലാണിപ്പോള്‍ സംശയങ്ങള്‍ നീങ്ങിയത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതിരിക്കാം.നയപ്രഖ്യാപനത്തിലെ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുമുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.