ഗവർണർ ഇടുക്കി സന്ദർശിക്കുന്ന ദിവസം തന്നെ അവിടെ ഹര്‍ത്താലുമായി ഇടതുമുന്നണി

Advertisement

തിരുവനന്തപുരം.ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്. ഗവർണർ ഇടുക്കി സന്ദർശിക്കുന്ന ദിവസം തന്നെ അവിടെ ഹർത്താലും, തലസ്ഥാനത്ത് രാജ് ഭവന്‍ മാർച്ചും തീരുമാനിച്ച ഇടത് മുന്നണി വിട്ട് വീഴ്ചക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തുന്നത്. എന്നാല്‍ ഇടുക്കിയുമായി ബന്ധപ്പെട്ട സമരം തിരുവനന്തപുരത്ത് നടക്കാനിരിക്കെ അന്നേദിവസം അതേ ജില്ലയില്‍ എത്താനുള്ള തീരുമാനം വഴി താനും പിന്നോട്ടില്ലെന്ന സന്ദേശമാണ് ഗവർണർ സി.പി.എമ്മിന് നല്‍കുന്നത്. നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് അറിയിച്ച ഗവർണർക്ക് ഇടതുമുന്നണി തീരുമാനത്തിൽ കടുത്ത അതൃപ്തിയുണ്ട്

Advertisement