കുസാറ്റ് ദുരന്തം , മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകരെ പ്രതിയാക്കി പോലീസ് കേസെടുത്തു

Advertisement



കൊച്ചി.കുസാറ്റ് ദുരന്തത്തിൽ നാലു വിദ്യാർത്ഥികൾ മരിക്കുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകരെ പ്രതിയാക്കി പോലീസ് കേസെടുത്തു .മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അധ്യാപകർക്കെതിരെ കേസെടുത്ത വിവരം വെളിപ്പെടുത്തിയത്.



നവംബർ 25ന് നടന്ന ദുരന്തത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത് തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മുൻ പ്രിൻസിപ്പൽ ഡോക്ടർ ദീപക് കുമാർ സാഹു ധിഷണ ഫസ്റ്റ് കൺവീനർമാരായിരുന്ന ഡോക്ടർ ഗിരീഷ് കുമാരൻ തമ്പി , ഡോക്ടർ ബൈജു എന്നിവരെ പ്രതിയാക്കി കേസെടുത്തത്. കുറ്റകരമല്ലാത്ത നരഹത്തേക്കുള്ള ഐപിസി 34 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെ പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത് പരിപാടി നടക്കുമ്പോൾ പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പോലീസിന് കൈമാറാതിരുന്ന രജിസ്ട്രാർ നിലവിൽ കേസിൽ പ്രതിയാക്കിയിട്ടില്ല.

കേസ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ രജിസ്ട്രാറയടക്കം പ്രതിയാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. നാലു വിദ്യാർത്ഥികൾ മരിക്കുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിരുന്നു കുസാറ്റിൽ ഉണ്ടായ അപകടം. ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം ഏകോപനമില്ലായ്മ നാലു വിദ്യാർത്ഥികളുടെ ജീവനെടുത്തപ്പോൾ അപകടത്തിന്റെ ഉത്തരവാദിത്വം ആർക്കും ഇല്ലാതാക്കി തലയൂരായിരുന്നു എല്ലാ ഭാഗത്തുനിന്നും ഉണ്ടായ ശ്രമം