അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മന്ത്രി ഗണേഷ് കുമാറിനും ക്ഷണം

Advertisement

തിരുവനന്തപുരം:
ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകർ നേരിട്ടെത്തി ചടങ്ങിന് ക്ഷണിച്ചു. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്. അതേസമയം മന്ത്രി ചടങ്ങിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, പ്രമുഖ സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി, നിർമ്മാതാവ് മഹാവീർ ജെയിൻ, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവർക്കും ക്ഷണമുണ്ട്.