സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Advertisement

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യുനമർദപാത്തി നിലനില്‍ക്കുന്നതിനാലും അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത്‌ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.4 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പത്തനംതിട്ട,കോട്ടയം
എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Advertisement