85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി

Advertisement

കൊച്ചി.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ പെരുമ്പാവൂർ സ്വദേശി സുബൈറിന്റെ ബാഗിൽ നിന്നാണ് ഒന്നര കിലോ സ്വർണം പിടികൂടിയത്. എമർജൻസി ഫ്ലാഷ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ആണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ബാറ്ററിക്കുള്ളിൽ പാളികളായാണ് സ്വർണ്ണം ഉണ്ടായിരുന്നത്. പ്രതിക്കെതിരെ കേസെടുത്ത് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

file picture