കൂടത്തായ് കൊലപാതകം: വിടുതൽ ആവശ്യവുമായി ജോളി സുപ്രിം കോടതിയിൽ

Advertisement

ന്യൂഡെല്‍ഹി.കൂടത്തായ് പരമ്പരക്കൊലപാതകം: വിടുതൽ ആവശ്യവുമായ് ജോളി സുപ്രിം കോടതിയിൽ. അഭിഭാഷകനായ ആളൂർ മുഖേന ആണ് ഹർജ്ജി സമർപ്പിച്ചത്. സിവിൽ തർക്കങ്ങളിലെ വൈരാഗ്യം മൂലം തന്നെ കൊലപാതക പരമ്പരയിൽ പ്രതി ആക്കിയെന്ന് ജോളി.

മരണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ആരോപണവും അന്വേഷണവും കുറ്റപത്രവും തനിക്കെതിരെ ഉണ്ടായതെന്ന് ജോളി. ആരോപണങ്ങളും കുറ്റപത്രവും ഇല്ലാതെ തെളിവുകൾ തനിയ്ക്ക് എതിരെ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും അവകാശവാദം. വിടുതൽ ഹർജ്ജി തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ആളൂർ മുഖേന സുപ്രീം കോടതിയെ സമീപിച്ചത്