വാർത്താനോട്ടം

Advertisement

2024 ജനുവരി 08 തിങ്കൾ

BREAKING NEWS

🙏സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഇന്നു സമാപിക്കാനിരിക്കേ,901 പോയിന്റുമായി കോഴിക്കോട് മുന്നിൽ.
897 പോയിൻ്റുമായി കണ്ണൂരും , 893പോയിന്റുമായി പാലക്കാടും തൊട്ടു പിറകേയുണ്ട്.

👉സംസ്ഥാന സ്കൂൾ കലോത്സത്തിൽ ഇന്ന് 10 മത്സരങ്ങൾ .സമാപന സമ്മേളനം പ്രതി പക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.നടൻ മമ്മൂട്ടി മുഖ്യാഥിതി.

👉 റേഷൻ അഴിമതിയിൽ ബംഗാൾ സർക്കാരിനോട് ഗവർണറോട് റിപ്പോർട്ട് തേടി.

👉 സാമ്പത്തിക പ്രതിസന്ധി ,കേന്ദ്ര വിഹിതം ആവശ്യപ്പെട് കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കാൻ കേരളം

👉സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും.

👉കൂടത്തായി കൊലപാതക പരമ്പര: കുറ്റവിമുക്കയാക്കണമെന്ന ജോളിയുടെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

🌴 കേരളീയം 🌴

🙏സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട്. കറുപ്പിനോട് അലര്‍ജിയായിരുന്ന മുഖ്യമന്ത്രിക്കും പോലീസിനും സെക്രട്ടേറിയറ്റില്‍ കറുപ്പാകാം. കറുത്ത കോട്ടു വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചു. ഇതാദ്യമായാണ് തൊഴിലാളികള്‍ക്ക് കോട്ട് വാങ്ങാന്‍ പണം അനുവദിക്കുന്നത്. കൈത്തറി വികസന കോര്‍പ്പറേഷന്‍ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്.

🙏പന്തല്ലൂരില്‍ മൂന്നു വയസുളള കുട്ടിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മയക്കുവെടിവച്ചത്. മയങ്ങി വീണ പുലിയെ മൂന്നരയോടെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് കൊല്ലപ്പെട്ടത്.

🙏ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രസംഗിക്കാനും സംഘാടനത്തിനുമായി സംസ്ഥാനത്തു സിപിഎം മുപ്പതിനായിരം സ്പെഷ്യല്‍ കേഡറുകളെ വിന്യസിക്കും. ഇവര്‍ക്കു പാര്‍ട്ടി പരിശീലനം നല്‍കും. ഈ മാസം 28 മുതല്‍ മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരത്തു ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്കു കടക്കും.

🙏ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് 20 മണ്ഡലങ്ങളിലേക്കും കോഓഡിനേറ്റര്‍മാരെ നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അതതു ജില്ലകളിലെ സീനിയര്‍ നേതാക്കളെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

🙏അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22 നു കേരളത്തില്‍ ബിജെപി ക്ഷേത്ര പരിസരങ്ങള്‍ ശുചീകരിക്കുമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചു വീടുകളില്‍ വിളക്കു തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🙏വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ കുത്തിയ പ്രതി പാല്‍രാജിനെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചതെന്നാണ് എഫ്ഐആര്‍. ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് പാല്‍രാജ്.

🙏കൊച്ചിയില്‍ 79 സ്പാകളില്‍ പരിശോധന. ലഹരി ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കണ്ടെത്താനായിരുന്നു പരിശോധന. കടവന്ത്രയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയില്‍നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് പിടികൂടിയെന്നു കടവന്ത്ര പൊലീസ് അറിയിച്ചു.

🙏സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്ത് പടക്കം പൊട്ടിച്ച് തത്കാലം കടുവയെ ഓടിക്കാന്‍ ശ്രമിച്ച വനംവകുപ്പുകാര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. കൂടുവച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

🙏ചക്ക വേവിച്ചു കൊടുക്കാത്തതിന് മദ്യലഹരിയില്‍ മകന്‍ അമ്മയെ മര്‍ദിച്ച് കൈകള്‍ തല്ലിയൊടിച്ചു. റാന്നിയില്‍ 65 കാരി സരോജിനിയുടെ തലയ്ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.

🇳🇪 ദേശീയം 🇳🇪

🙏അടുത്ത ദിവസങ്ങളിലായി പെട്രോള്‍, ഡീസല്‍ വില കുറയുമെന്നു കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. വില കുറയ്ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ല. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലാണ് ഇന്ധനവില കുറയ്ക്കുന്നത്.

🙏ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യകക്ഷികള്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും തീരുമാനമായില്ല. 34 സീറ്റുള്ള ബിഹാറില്‍ അഞ്ചു സീറ്റു മാത്രമേ കോണ്‍ഗ്രസിനു നല്‍കൂവെന്ന് ആര്‍ജെഡി വാദിച്ചു. എട്ടു സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ന് ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും.

🙏ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്കെതിരേ സിപിഎം ഉന്നതതല സമിതിയെ എതിര്‍പ്പ് അറിയിച്ചു. ഒരേ സമയം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ തത്ത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് സിപിഎം വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട രാംനാഥ് കോവിന്ദ് കമ്മീഷന്‍ പൊതുജനാഭിപ്രായം രേഖപ്പെടുത്താന്‍ ഈ മാസം 15 വരെയാണു സമയം നല്‍കിയിരിക്കുന്നത്.

🙏ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബെഹറാംപൂരിലെ ടിഎംസി നേതാവ് സത്യേന്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. മുന്‍പ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ അടുപ്പക്കാരനായിരുന്നു. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

🙏ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളും യുവതിയും അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം.

🙏തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍ മൂന്നു വര്‍ഷത്തിനകം മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും കെ അണ്ണാമലൈ വിമര്‍ശിച്ചു.

🙏കടുത്ത ശൈത്യം മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ ഈയാഴ്ച അവധിയായിരിക്കും. രാജസ്ഥാനില്‍ എട്ടാം ക്ലാസ് വരെ ഈയാഴ്ച അവധിയാണ്. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി.

🇦🇺 അന്തർദേശീയം 🇦🇽

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ച മാലിദ്വീപിലെ മൂന്നു മന്ത്രിമാരെ മന്ത്രിസഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. മന്ത്രിമാരായ മറിയം ഷിവുന, മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണു പുറത്താക്കിയത്.

🙏വോട്ടെടുപ്പു പൂര്‍ത്തിയാക്കിയ ബംഗ്ലാദേശില്‍ ഇന്നു ഫലപ്രഖ്യാപനം. ഇന്നലെ രാത്രിയോടെതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. 300 പാര്‍ലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു.

🙏അലാസ്‌ക എയര്‍ലൈന്‍സ് വിമാനം പറക്കുന്നതിനിടെ വാതില്‍ അടര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ 171 ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് അമേരിക്കന്‍ വ്യോമയാന ഏജന്‍സി നിര്‍ത്തിവയ്പ്പിച്ചു. പരിശോധനകളുടെ ഭാഗമായാണ് നടപടി. ബോയിങ് 737 മാക്സ് 9 വിഭാഗത്തിലുള്ള 171 വിമാനങ്ങളാണ് സര്‍വ്വീസ് നിര്‍ത്തിയത്.

🏏 കായികം

🙏ഓസ്‌ട്രേലിയക്കെതി
രായ വനിതാ ടി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 130 റണ്‍സിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1 ന് സമനിലയിലായി.

🙏അഫ്ഗാനിസ്താനെ
തിരായ ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ വിരാട് കോലിയുമുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് എന്നിവര്‍ ഉള്‍പ്പെട്ട ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ മാറ്റി നിര്‍ത്തി.

Advertisement