പിണറായി വിജയനെ കുറിച്ചുള്ള സ്തുതി ഗാനം തള്ളാതെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

Advertisement

കോഴിക്കോട്.മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള സ്തുതി ഗാനത്തെ തള്ളാതെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമെന്നും പി ജയരാജൻ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമെന്നും ജയരാജൻ കോഴിക്കോട് പറഞ്ഞു.



താൽപര്യവും സ്നേഹവും കൊണ്ടാണ് ജനങ്ങൾ നേതാക്കളെക്കുറിച്ച് പാട്ടും കവിതയും നാടകവും എഴുതുന്നത്. മഹത് വ്യക്തികളെക്കുറിച്ച് വികാരത്തിൻ്റെ ഭാഗമായി ജനങ്ങൾ കവിതയും പാട്ടും എഴുതും.ശരിയും തെറ്റും ജനങ്ങൾ തിരിച്ചറിയുമെന്നുമായിരുന്നു
സിപിഐഎമ്മിലെ പുകഴ്ത്ത് പാട്ടുകളിൽ ഇ.പി.ജയരാജന്റെ പ്രതികരണം.




എന്നാൽ പാർട്ടി ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
പാർട്ടിക്ക് വ്യതിചലന
മില്ല. പി.ജയരാജൻ്റെ കാര്യം കഴിഞ്ഞ് പോയതാണെന്നും
പി.ജെ.ആർമിയെ
പി.ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ജയരാജൻ പറഞ്ഞു.




ജയരാജൻ വിഷയത്തെ ഒറ്റക്കെട്ടായി എതിർത്ത സി പി ഐ എം പക്ഷേ, മുഖ്യ മന്ത്രിയെ സ്തുതിച്ചുള്ള ഗാനത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.