പയ്യന്നൂരിൽ ബസുകള്‍ക്കിടയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം

Advertisement

കണ്ണൂർ. പയ്യന്നൂരിൽ ബസുകള്‍ക്കിടയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം. ലോട്ടറി വില്‍പ്പന തൊഴിലാളി പയ്യന്നൂര്‍ കേളോത്തെ രാഘവനാണ് മരിച്ചത്. 66 വയസായിരുന്നു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. പയ്യന്നൂരിൽ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസ് ട്രാക്കിൽ കയാറ്റാനായി പിന്നോട്ടെടുക്കുമ്പോൾ വയോധികൻ 2 ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. പിന്നാലെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും . പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement