തിരുവനന്തപുരം.പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്കെത്തുന്നു. കൊച്ചി തൃശ്ശൂർ ജില്ലകളിലായിരിക്കും ഈ മാസം 17ന് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുo. അതിനുശേഷം കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
തൃശ്ശൂരിൽ വിവിധ സാമുദായിക നേതാക്കളുമായി ചർച്ച നടത്തുന്നതിനും സാധ്യതകൾ ഉണ്ട്. സന്ദർശനത്തിനു മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ പോലീസിന് നിർദ്ദേശം നൽകി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാട് പോലീസ് പരിശോധിച്ചു . സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് പോലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്. സന്ദർശനത്തിൽ കൊച്ചിൻ ഷിപ്യാർഡ്, ദേശീയപാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾ അദ്ദേഹം സമർപ്പിച്ചേക്കും.