കെഎസ്ആർടിസിക്ക് ആശ്വാസം; ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി:
കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് ഇരുപതാം തീയതിക്ക് മുമ്പും നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇടക്കാല ഉത്തരവ് കെ എസ് ആർ ടി സിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
കെ എസ് ആർ ടി സി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ശമ്പള വിതരണം വൈകുന്നതിനെതിരായി ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു നടപടി. കെ എസ് ആർ ടി സിയെ സർക്കാരിന്റെ ഭാഗമാക്കണമെന്ന ജീവനക്കാരുടെ ഹർജി കോടതി അന്ന് തള്ളിയിരുന്നു.