കുന്നത്തുനാട് തഹസീൽദാരുടെ ഔദ്യോഗിക വാഹനം പെരുമ്പാവൂർ സബ് കോടതി ജപ്തി ചെയ്തു

Advertisement

കൊച്ചി.കുന്നത്തുനാട് തഹസീൽദാരുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത് പെരുമ്പാവൂർ സബ് കോടതി.ബ്രഹ്മപുരം മാലിന്യ പ്ലാന്റിനായി ഭൂമി വിട്ടു നൽകിയ ഭൂ ഉടമയ്ക്ക് പണം മുഴുവനായി നൽകാത്തതിനെ തുടർന്നാണ് നടപടി.30 ലക്ഷത്തിലധികം രൂപയാണ് ബ്രഹ്മപുരം സ്വദേശിയായ കെ എൻ ശിവ ശങ്കരന് ലഭിക്കാൻ ഉള്ളത്

2008 ലാണ് ബ്രഹ്മപുരം സ്വദേശിയായ കെ എൻ ശിവ ശങ്കരൻ മാലിന്യ പ്ലാൻ വേണ്ടി 20 സെൻറ് ഭൂമി വിട്ടു നൽകിയത് എന്നാൽ ഇത്രയും കാലമായിട്ടും ഭൂമി വിട്ടു നൽകിയതിന്റെ തുക മുഴുവനായി സർക്കാരിൻറെ ഭാഗത്തുനിന്ന് ലഭിച്ചില്ല കേസിൽ എറണാകുളം ജില്ലാ കളക്ടറും കൊച്ചി കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരും ആണ് എതിർകക്ഷികൾ .30 ലക്ഷത്തി അമ്പതിനായിരത്തോളം രൂപയാണ് ശിവശങ്കരൻ ലഭിക്കാൻ ഉള്ളത്.ഈ സാഹചര്യത്തിലാണ് കേസ് പരിഗണിച്ച പെരുമ്പാവൂർ സബ് കോടതി കുന്നത്തുനാട് തഹസിൽദാരുടെ ഔദ്യോഗിക വാഹനം ചെയ്യാൻ ഉത്തരവിട്ടത്.ജപ്തി ചെയ്ത വാഹനം പെരുമ്പാവൂർ കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ് ഹർജിക്കാരന് നൽകാനുള്ള കെട്ടിവച്ചാൽ മാത്രമാണ് വാഹനം വിട്ടു നൽകിയ ഉള്ളൂ

Advertisement