പേരൂർക്കട ലോ അക്കാഡമിയിൽ ഒന്നാം വർഷ വിദ്യാർത്ഥിക്കു നേരെ റാഗിങ്

Advertisement

തിരുവനന്തപുരം. പേരൂർക്കട ലോ അക്കാഡമിയിൽ ഒന്നാം വർഷ വിദ്യാർത്ഥി അർജുനു നേരെ റാഗിങ് എന്ന് പരാതി.
കോളേജിൽ പരാതി നൽകാൻ എത്തിയ അമ്മ നിഷയെയും എസ് എഫ് ഐ വിദ്യാർത്ഥികൾ മർദിച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ അർജുന്റെ മാതാവാണ് തങ്ങളെ മർദിച്ചത് എന്നാണ് എസ്എഫ്ഐ വിശദീകരണം.


ഡിസംബർ 20 ന് അർജുനെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു ഈ പരാതിയിൽ പോലീസ് റാഗിംഗ് കേസ് എടുക്കാതെ വന്നതോടെ ഹൈകോടതി അഡ്വക്കേറ്റ് കൂടിയായ അർജുന്റെ മാതാവ് കോടതിയെ സമീപിക്കുകയും പോലീസിന്റെ സുരക്ഷക്കായ് ഉത്തരവ് വാങ്ങുകയും ചെയ്തു. ഇന്ന് പോലീസ് അറിയിച്ചത് അനുസരിച്ച്
മൊഴി നൽകാനായി അർജുൻ കോളേജിന് അകത്തേയ്ക്ക് പോയപ്പോൾ,കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അമേയയുടെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ
തന്നെ മർദിച്ചു എന്നാണ് അർജന്റെ മാതാവിന്റെ ആരോപണം.

അതേസമയം റാഗിംഗ് കേസ് ഉൾപ്പടെ ലഭിച്ച എല്ലാ പരാതികളും കൃത്യമായി അന്വേഷിക്കുമെന്ന് പേരൂർക്കട പോലീസ് വ്യക്തമാക്കി. പോലീസ് വീഴ്ച ചൂണ്ടിക്കാട്ടി എബിവിപി പ്രവർത്തകർ പേരൂർക്കട സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.