വേതനം ലഭിച്ചില്ല, ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച് ആശാവർക്കർമാര്‍

Advertisement

കൊച്ചി.വേതനം ലഭിച്ചില്ല, ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച് ആശാവർക്കർമാരുടെ സമരം. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് മുമ്പിലാണ് 150 ഓളം ആശാവർക്കർമാർ സമരം നടത്തിയത്.


കേരളത്തിലെ ആശാവർക്കർമാർക്ക് മാസങ്ങളായി ഹോണറേറിയവും, ഇൻസെൻ്റീവും ലഭിക്കുന്നില്ല. ഇത് പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജോലി ചെയ്യുന്നതിനനുസരിച്ചുള്ള വേദനവും ഇവർ ആവശ്യപ്പെടുന്നു. കൂടാതെ സ്ഥിര നിയമനം നൽകി സർക്കാർ ജീവനക്കാരാക്കണമെന്നും ആവശ്യം. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് മുന്നിലായിരുന്നു ആശാവർക്കർമാരുടെ പിച്ചച്ചട്ടി എടുത്തുള്ള പ്രതീകാത്മക സമരം.

പണം ലഭിക്കാതെ വന്നതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് ആശവർക്കർമാർ പറയുന്നു. ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും എന്നാണ് ആശാവർക്കർമാരുടെ മുന്നറിയിപ്പ്.

Advertisement