യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു

Advertisement

അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലെ വീട്ടിൽനിന്ന് ഇന്നു പുലർച്ചെ ആറ് മണിയോടെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ ആണ് അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് ജീപ്പ് തടയാൻ ശ്രമിച്ചെങ്കിലും പോലീസ് അത് വകവെച്ചില്ല.

നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ വി ഡി സതീശൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി എടുത്ത കേസ്സിലെ നാലാം പ്രതിയാണ് രാഹുൽ.സംഭവ ദിവസം 28 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് റിമാൻറ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ഇവർ പുറത്തിറങ്ങിയത്.