കോൺഗ്രസ് പഞ്ചായത് അംഗം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതിൽ പ്രതിഷേധം

Advertisement

കോഴിക്കോട്. കൊടിയത്തൂരിൽ കോൺഗ്രസ് പഞ്ചായത് അംഗം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതിൽ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിൽ നിന്നും ഇടതുപക്ഷ അംഗങ്ങൾ ഇറങ്ങി പോയി. ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തും.

കൊടിയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ കരീം പഴങ്കൽ 50,000 രൂപയാണ് ലൈബ്രേറിയൻ നിയമനത്തിന് ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിഷയത്തിൽ ഭരണ സമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇടത് അംഗങ്ങൾ ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സമഗ്രാന്വേഷണം വേണമെന്ന് സി പി എം ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ യുടെ നേത്യത്വത്തിൽ പഞ്ചായത്തോഫീസിലേക്ക് ഇന്ന്
മാർച്ച് നടത്തും. വിവാദത്തിൽ കോൺഗ്രസ് നിയോഗിച്ച 4 അംഗ സമിതിയുടെ അന്വേഷണം തുടരുകയാണ്. കരീമിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.