ശബരിമല.ഈ വർഷത്തെ ഹരിവരാസനം അവാർഡ് തമിഴ് പിന്നണി ഗായകൻ
പി കെ വീരമണി ദാസന് .
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് 15 ന് രാവിലെ 8 ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിക്കും. സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള
പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ.. തുടങ്ങി 6,000 ത്തോളം ഭക്തി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.
2012ലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്.