കാട്ടാന ആക്രമണത്തിൽ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക,തൊഴിലാളി സമരം

Advertisement

ഇടുക്കി.പന്നിയാർ എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ. കാട്ടാന ആക്രമണത്തിൽ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാരം നൽകുക. കുടുംബത്തിലെ ആർക്ക് എങ്കിലും ആശ്രിത നിയമനം നൽകുക.

ജോലിക് ഇറങ്ങുന്നതിനു മുൻപായി തോട്ടങ്ങളിൽ കാട്ടാന കൂട്ടം ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതിനായി വാച്ചർമാരെ നിയമിക്കുക.കലഹരണപ്പെട്ട ആംബുലൻസിനു പകരം തൊഴിലാളികൾക്കയി പുതിയ ആംബുലൻസ് അനുവദിക്കുക.കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുക.ഇടിഞ്ഞു വീഴാറായ ലയങ്ങൾ നവീകരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം .നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ ജില്ല നേതൃത്വം ആവശ്യപ്പെട്ടു

Advertisement