നീറ്റ് ബിരുദാനന്തര ബിരുദ പരീക്ഷ ഈ വര്‍ഷം ജൂലൈ 7ന് നടക്കും. മാര്‍ച്ച് 3ന് നടക്കേണ്ട പരീക്ഷയുടെ തീയതി മാറ്റിയാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) പുതുക്കിയ തീയതി അറിയിച്ചത്. കട്ട് ഓഫ് സ്‌കോര്‍ ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കുമെന്നും എന്‍ബിഇഎംഎസ് അറിയിച്ചു.
ഓഗസ്റ്റ് അവസാനവാരം കൗണ്‍സിലിംഗ് നടക്കും. ദേശീയ എക്സിറ്റ് ടെസ്റ്റ് ഈ വര്‍ഷം നടക്കില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2018-ലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങള്‍ക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്-ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്‍സ് 2023 അനുസരിച്ച് പി.ജി പ്രവേശനത്തിനായി നിര്‍ദിഷ്ട നെക്സ്റ്റ് പ്രവര്‍ത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പരീക്ഷ തുടരും.