രാഹുലിനെ ജയിലിലടച്ചു സംഘർഷഭരിതം നാട്; നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്

Advertisement

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. രാഹുലിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്യാനുള്ള കോടതി തീരുമാനം.
അടൂരിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പോലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു. പോലീസിന്റെ നടപടികള്‍. പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് സമരങ്ങള്‍ അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടന്നത്.