തിരുവനന്തപുരം . തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ പ്രത്യക്ഷ പ്രതിഷേധത്തിന് കുടുംബം. നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹമിരിക്കും.
പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹമിരിക്കുന്നത്. നേരത്തെ പ്രതികളെ പിടിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസ് പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ഷഹ്ന ആത്മഹത്യ ചെയ്ത 10 ദിവസം പിന്നിടുമ്പോഴും പ്രതികൾ എവിടെയാണെന്ന് കാര്യത്തിൽ പോലീസിന് ഒരു വിവരവുമില്ല. പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പോലീസ് വിലയിരുത്തൽ. തിരുവല്ലം പോലീസിന്റെ പ്രത്യേക സംഘം സംസ്ഥാനത്തിന് പുറത്ത് ഉൾപ്പെടെ അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല.
Home News Breaking News തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ,കുടുംബം നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹമിരിക്കും