എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള ജില്ലാതല യോഗം മുടങ്ങിയിട്ട് ഒരു വർഷം

Advertisement

കാസർഗോഡ്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള ജില്ലാതല സെൽ യോഗം മുടങ്ങിയിട്ട് ഒരു വർഷം. മന്ത്രി പി.എ മുഹമ്മദ് റിയാസ് സെൽ ചെയർമാനായതിന് ശേഷം ഒരു തവണ മാത്രമാണ് യോഗം ചേർന്നത്


അവസാനമായി എൻഡോസൾഫാൻ സെൽ യോഗം വിളിച്ചുചേർത്തത് കഴിഞ്ഞ വർഷം ജനുവരി എട്ടിന്. സൌജന്യ മരുന്ന് വിതരണം മുടങ്ങിയത് മുതൽ ആരോഗ്യ വകുപ്പിന്‍റെ വിവാദ ഉത്തരവ് വരെ ചർച്ച ചെയ്യാൻ ഒട്ടനവധി പ്രശ്‌നങ്ങൾ. ജില്ലാ കളക്ടർ മുതൽ മന്ത്രി മുഹമ്മദ് റിയാസിനെ വരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. യോഗം ചേരാത്തതിന്‍റെ കാരണം പോലും ആരും വ്യക്തമാക്കിയില്ല. പ്രശ്നങ്ങള്‍ പറയാനും പരിഹരിക്കാനുമുള്ള വേദി ഇല്ലാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് ദുരിത ബാധിതര്‍.

ദുരിതം ഇരട്ടിയാക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും സർക്കാർ അവഗണന തുടരുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. ഈ മാസം 30 മുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാനൊരുങ്ങുകയാണ് എൻഡോസൾഫാൻ സമര സമിതി

Advertisement