മട്ടന്നൂരില്‍ ഒരു മരപ്പണിക്കാരന്‍, പേര് ഷാജഹാന്‍

Advertisement

കൊച്ചി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇന്ന് പുലര്‍ച്ചെ സവാദിനെ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന പേരിലാണ് കൈവെട്ട് കേസ് പ്രതി ഒളിവിൽ കഴിഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇന്ന് പുലര്‍ച്ചെ സവാദിനെ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന പേരിലാണ് കൈവെട്ട് കേസ് പ്രതി ഒളിവിൽ കഴിഞ്ഞത്. മട്ടന്നൂർ ബേരത്ത് ഇയാള്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇവിടെ തന്നെയുള്ള വാടക വീട്ടിലായിരുന്നു താമസം. രണ്ടുമക്കളും ഭാര്യയുമൊത്താണ് താമസിച്ചുവന്നത്. രണ്ടാമത്തെകുട്ടിയുണ്ടായത് അടുത്തിടെയാണ്.
നേരത്തെ സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ എന്‍ഐഎ 10ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലായ് പതിമൂന്നിനാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവിനും ശിക്ഷിച്ചിരുന്നു. ഇവര്‍ക്ക് നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയില്‍ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.പ്രധാന തെളിവായ കൈ വെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് പ്രതി കടന്നുകളഞ്ഞത്.ഇതുൾപ്പെടെ കണ്ടെത്തേണ്ടതുണ്ട് പിന്നീട് നേപ്പാള്‍ അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ പലവിദേശ രാജ്യങ്ങളിലും ഇയാള്‍ പോയതായി അനുമാനിച്ചിരുന്നു.

എന്നാല്‍ 13 വര്‍ഷത്തോളം സവാദിനായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എല്ലായിടത്തും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല.