തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി നേതൃത്വം വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് പറഞ്ഞു
സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകണമെന്ന വികാരമാണ് കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും. രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാക്കണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. പിണറായി വിജയനെതിരായ പ്രതിഷേധം ഡൽഹിയിലടക്കം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് പറഞ്ഞു.
ഗവർണറുടെ ഇടുക്കി സന്ദർശനത്തിന്റെ ശ്രദ്ധ രിക്കാനാണ് രാഹുലിനെ ഇന്നലെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരൻ എംപി
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കാനും നേതൃത്വം ഒരുങ്ങുന്നുണ്ട്. ഈ മാസം 22 വരെയാണ് സെഷൻസ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. കോൺഗ്രസിലെയും യുഡിഎഫിലെയും മുതിർന്ന നേതാക്കൾ രാഹുലിനെ ജയിലിലെത്തി സന്ദർശിച്ചു.