കാസർഗോഡ്. ബദിയടുക്കയിൽ വയോധികനെ പഞ്ചായത്ത് സെക്രട്ടറി മർദിച്ചതായി പരാതി. വ്യാപര സ്ഥാപനത്തിൽ പിഴ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പഞ്ചായത്തിൽ എത്തിയപ്പോഴാണ് സംഭവം. നീർച്ചാൽ സ്വദേശി അബ്ദുൾ റഹ്മാനാണ് മർദനമേറ്റത് വി.ഒ പ്ലാസ്റ്റിക് സാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി അബ്ദുൾ റഹ്മാന്റെ സ്ഥാപനത്തിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. പതിനായിരം രൂപയാണ് പിഴ ചുമത്തിയത്. ഈ കാര്യം അന്വേഷിക്കുന്നതിനായാണ് അബ്ദുൾ റഹ്മാനും, മകനും പഞ്ചായത്തിൽ ഓഫീസിൽ എത്തിയത്. പഞ്ചായത്ത് സെക്രട്ടറിയായ രാജേന്ദ്രനുമായി ആദ്യ ഘട്ടത്തിൽ വാക്കേറ്റമുണ്ടായി, ഒടുവിൽ സെക്രട്ടറി മർദിച്ചുവെന്നാണ് അബ്ദുൾ റഹ്മാന്റെ പരാതി വയോധികൻ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓഫീസിലെത്തി ബോധപൂർവം പ്രകോപനമുണ്ടാക്കിയെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. സംഭവത്തിൽ അബ്ദുൾ റഹ്മാനും, മകനുമെതിരെ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്