പോലീസ് ജനനേന്ദ്രിയത്തിൽ ചവിട്ടി, യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതി

Advertisement

കോട്ടയം . രാഹുൽ മങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ കോട്ടയത്ത് നടന്ന മാർച്ചിനിടെ പോലീസ് ജനനേന്ദ്രിയത്തിൽ ചവിട്ടിയതായി യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതി. ചങ്ങനാശേരി മണ്ഡലം ജനറൽ സെക്രട്ടറി നിജു വാണിയപുരക്കൽ ആണ് പരാതിയുമായി രംഗത്ത് വന്നത് . പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ നിജുവിന് ജനനേന്ദ്രിയത്തിൽ ചവിട്ടേറ്റു എന്നാണ് ആരോപണം. പരിക്കേറ്റ നിജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .