സിപിഎം നേതാവിനെതിരെ ഫെയ്സ്ബുക്കിൽ മോശം കമന്റ് ഇട്ടു,യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു

Advertisement

ഇടുക്കി. കുമളിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു.അമരാവതി സ്വദേശി ജോബിൻ ചാക്കോ (36)ക്ക് ആണ് വെട്ടേറ്റത്. വെട്ടിയത് സി പി എം പ്രവർത്തകർ എന്ന് ആരോപണം. സിപിഎം നേതാവിനെതിരെ ഫെയ്സ്ബുക്കിൽ മോശം കമന്റ് ഇട്ടു എന്നാരോപിച്ചാണ് ആക്രമണം .ഇന്ന് രാത്രി എട്ടോടെ ജീപ്പിലെത്തിയ സംഘം ജോബിനെ ആക്രമിച്ചത്.കാലിനാണ്‌ വെട്ടെറ്റത്

ഫെയ്സ്ബുക്കിൽ കമന്റ് ഇട്ടതിൽ ജോബിനെതിരെ സിപിഎം കുമളി ലോക്കൽ കമ്മിറ്റി പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു