കോട്ടയം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് എൻഎസ്എസ് . പങ്കെടുക്കേണ്ടത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ്. പങ്കെടുക്കുന്നതിന് ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ലെന്നും ജി സുകുമാരൻ നായർ.
ബഹിഷ്കരിക്കുന്നവർ ഈശ്വരനിന്ദയാണ് നടത്തുന്നതെന്നും എൻഎസ്എസ് . രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നത് സ്വാർത്ഥതയ്ക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി .ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല എൻഎസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്.ഈശ്വര വിശ്വാസത്തിൻറെ പേരിൽ രാമക്ഷേത്ര നിർമ്മാണത്തോട് സഹകരിച്ചിരുന്നു.
അതേസമയം എന്എസ്എസിന്റെത് വ്യക്തതയുള്ള നിലപാട് എന്ന് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്ന നിലപാട് ആണിത്. ഐക്യം ശക്തിപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.