വണ്ടിപ്പെരിയാർ -ഇരയുടെ മതാപിതാക്കൾക്ക് വിശ്വാസമുള്ള വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കണം

Advertisement

തിരുവനന്തപുരം –
വണ്ടിപ്പെരിയാർ ഇരയുടെ മാതാപിതാക്കൾക്ക് വിശ്വാസമുള്ള വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും
കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും കേരളാ സാംബവർ സൊസൈറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ധർണ്ണ
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സി.ആർ. നീലകണ്ഠൻ
ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ
പി.എ. പ്രേംബാബു
മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് പി. കറുപ്പയ്യയുടെ അദ്ധ്യക്ഷതയിൽ
നടന്ന ധർണ്ണയ്ക്ക് ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ്
ബി.അജിത് കുമാർ സ്വാഗതവും ആമുഖ
പ്രഭാഷണവും നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ
കുന്നത്തൂർ ഗോപാലകൃഷ്ണൻ ,
സി.എ. രവീന്ദ്രൻ , രജിസ്ടാർ എം.കെ. ശിവൻകുട്ടി,
സംസ്ഥാന സെക്രട്ടറി
ഭാനുമതി ജയപ്രകാശ്,
വനിതാ സമാജം ജനറൽ സെക്രട്ടറി സരള രാമചന്ദ്രൻ , ജി.ശശി (കൊല്ലം) പി.എൻ. പുരുഷോത്തമൻ (പത്തനംതിട്ട) അശോകൻ പുന്നക്കുറ്റി (ആലപ്പുഴ) പി.എം. സുബാഷ് (കോട്ടയം), എ.ബി.കൃഷ്ണ ഹരി (ഇടുക്കി), റ്റി.എം.ഗോപി (എറണാകുളം), വി.കെ.സുബ്രൻ (തൃശൂർ) പി.കെ. ഉണ്ണികൃഷ്ണൻ (കോഴിക്കോട്) തുടങ്ങിയവർ ധർണ്ണയെ
അഭിവാദ്യം ചെയ്തു.

സംസ്ഥാന സെക്രട്ടറിമാരായ
വൈ-മനു, റ്റി.എം ഗിരി,
ജില്ലാ ഭാരവാഹികൾ ആയ പി.കെ. സദാനന്ദൻ ,
പി.വി.ശശി, നീലൻ, തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ഒ.കെ.
കുഞ്ഞുകുട്ടി, നന്ദി പറഞ്ഞു.

Advertisement