സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്…. കേന്ദ്ര ബജറ്റ് ഒന്നാം തീയതിയായേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് മാറ്റം

Advertisement

ഈ വർഷത്തെ സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും. രണ്ടാം തീയതി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റ് ഒന്നാം തീയതിയായേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് മാറ്റം.  ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കം. 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 1, 2 തീയതികളിൽ ബില്ലുകളും മറ്റും പരിഗണിക്കും.

Advertisement