ഗവർണ്ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസ്, പ്രതികളുടെ കോളേജിലെ ഹാജർ ബുക്ക് ഹാജരാക്കാൻ കോടതി

Advertisement

കൊച്ചി.തിരുവനന്തപുരത്ത് ഗവർണ്ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ പ്രതികളും എസ്.എഫ്.ഐ പ്രവർത്തകരുമായ ഏഴു പേരുടെ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പ്രതികളുടെ കോളേജിലെ ഹാജർ ബുക്ക് ഹാജരാക്കാൻ കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.കേസിൽ നേരത്തെ മജിസ്ട്രേറ്റ് കോടതി ഹർജിക്കാരായ 7 പേരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു .തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഗവർണ്ണർക്കെതിരെ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും അക്രമമല്ലെന്നുമാണ് ജാമ്യഹർജിയിൽ പ്രതികളുടെ വാദം. കർശന സുരക്ഷാ പട്ടികയിലുള്ള ഗവർണ്ണറുടെ വാഹനം തടഞ്ഞത് ഗുരുതര കുറ്റമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കീഴ്ക്കോടതി നേരത്തെ 7 പ്രതികളുടെയും ജാമ്യാപേക്ഷകൾ തള്ളിയത്.

Advertisement