2024 ജനുവരി 11 വ്യാഴം
BREAKING NEWS
👉മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെട്ടു.
👉രാഹൂൽ മാങ്കൂട്ടത്തലിൻ്റെ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
👉പമ്പയിൽ കെഎസ്ആർറ്റിസി ബസിന് തീപിടിച്ചു.രാവിലെ 6 ന് ആയിരുന്നു സംഭവം.ഈ സമയത്ത് ബസിലുണ്ടായിരുന്നത് ഡ്രൈവറും കണ്ടക്ടറും മാത്രം.
👉രാഹൂൽ ഗാന്ധിയുടെ യാത്ര: ആൾക്കൂട്ടം അനുവദിക്കില്ല. ഇംഫാലിൽ നിരോധനാഞ്ജ; കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം
👉എറണാകുളം സി പി ഐ യിൽ പരസ്യപ്പോര്. ജില്ലാ സെക്രട്ടറിയും, മുൻ സെക്രട്ടറിയും തമ്മിലുള്ള തർക്കങ്ങൾ പൊതു സമൂഹത്തിലേക്ക്.
🌴കേരളീയം🌴
🙏 സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. മാര്‍ച്ച് 27 വരെയാണു നിയമസഭാ സമ്മേളനം.
🙏ഫെബ്രുവരി 15 നു വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും. നികുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പു സമരത്തിന് ആഹ്വാനം ചെയ്തത്.
🙏പൊന്നാനിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലപ്പുറത്തെ ഡിസിസി പ്രസിഡന്റ് അടക്കം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്ന പരിപാടിയില്‍ വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു.
🙏അക്രമത്തിന് ആഹ്വാനം ചെയ്തതിന് ആദ്യം കേസെടുക്കേണ്ടത് വധശ്രമത്തെ രക്ഷാപ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച് പ്രോല്‍സാഹിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
🙏തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരില്‍ 13 വര്‍ഷം സുഖിച്ചു താമസിച്ചത് സിപിഎമ്മിന്റെയും പോലീസിന്റേയും ഒത്താശയോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
🙏യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.
🙏ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
🙏ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്. ഫെബ്രുവരി 17 മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. മഹോത്സവത്തിനുള്ള തയാറെടുപ്പുകള്‍ക്കായി മന്ത്രി വി.ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
🙏തൃശൂര്‍ നഗരത്തില്‍ പൊലീസിനെ ആക്രമിച്ച ജലാലുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നെടുപുഴ എസ്.ഐ സന്തോഷ്, വനിത പൊലീസുകാരായ കെ.സ്മിത, ജാന്‍സി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
🇳🇪 ദേശീയം 🇳🇪
🙏അയോധ്യയിലെ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാര്‍. ക്ഷേത്ര നിര്‍മാണം പൂര്‍ത്തയാക്കുന്നതിന് മുന്‍പു പ്രതിഷ്ഠാ ചടങ്ങു നടത്തുന്നതു ശരിയല്ലെന്ന് ജ്യോതിര്‍ മഠം ശങ്കാരാചാര്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കി.
🙏പൊതുതെരഞ്ഞെടു
പ്പിന് മുന്നോടിയായി രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.
🙏മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ പിളര്‍ന്ന ശിവസേനയാണ് ഔദ്യോഗിക വിഭാഗമെന്നും എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്നും സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍.
🙏പശ്ചിമ ബംഗാളില്‍ തീവ്രവാദികളുടെ പാര്‍ട്ടിയായ സിപിഎമ്മുമായി സഖ്യമില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സഖ്യമാകാമെന്ന വാഗ്ദാനം സിപിഎം തള്ളിയതിനു പിറകേയാണ് സിപിഎമ്മിനെ തള്ളി പ്രസംഗിച്ചത്.
🙏നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളളയോട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
🙏രാമക്ഷേത്രത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ മണി എത്തി. ഉത്തര്‍പ്രദേശിലെ ഈറ്റയില്‍ നിര്‍മിച്ച 2400 കിലോ തൂക്കമുള്ള ഭീമന്‍ മണിയാണ് എത്തിച്ചത്. മണിക്ക് 25 ലക്ഷം രൂപയാണു വില. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ അഷ്ടധാതുക്കള്‍ ഉപയോഗിച്ചാണ് ഈ മണി നിര്‍മിച്ചത്.
🙏നാലുവയസുകാരനായ മകനെ താന്‍ കൊന്നിട്ടില്ലെന്നും ഉറക്കമുണര്‍ന്നപ്പോള്‍ മരിച്ചതായി കണ്ട് താന്‍ മാനസികമായി തകര്‍ന്നെന്നും സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്തിന്റെ മൊഴി. മനപ്രയാസംമൂലം കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചെന്നും അവര്‍ പറഞ്ഞെന്ന് ഗോവന്‍ പൊലീസ്.
⚽ കായികം ⚽
🙏ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റനും സ്‌ട്രൈക്കറുമായ ഫെഡോര്‍ സെര്‍നിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ അഡ്രിയാന്‍ ലൂണയ്ക്ക് പകരക്കാരനായാണ് സെര്‍നിച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
🙏നേപ്പാള്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍. മുന്‍ താരവുമായ സന്ദീപ് ലാമിച്ചനയ്ക്ക് പീഢനക്കേസില്‍ എട്ടുവര്‍ഷം ജയില്‍ ശിക്ഷ. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
🙏2036ലെ ഒളിംപിക്സ് ഗുജറാത്തിലേക്കു കൊണ്ടുവരാന്‍ ആറു പുതിയ സ്പോര്‍ട്സ് കോംപ്ളക്സുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പാക്കുന്നു. ഇതിനായി 6000 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക.