സവാദ് എങ്ങുംപോയില്ല,എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹായം ചെയ്തു

Advertisement

കൊച്ചി . കൈവെട്ട് കേസ് പ്രതി സവാദ് കേരളത്തില്‍ തന്നെയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. എട്ട് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ സവാദ് പിന്നീട് കേരളം വിട്ടു പോയിട്ടില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്ന് ചേര്‍ത്തിരുന്നതാണ് പ്രതിയെ കുടുക്കിയത്.

കാസര്‍ഗോഡ് എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം ചെയ്ത സവാദ്
വിവാഹ ശേഷം കേരളത്തില്‍ തന്നെ തങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം.
കൈവെട്ടുകേസ് പ്രതി സവാദിന് കണ്ണൂരില്‍ താമസിക്കാന്‍ എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹായം ചെയ്തു. വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ച പ്രതിക്ക് മരപ്പണിക്കാരനായി തൊഴില്‍ ഉറപ്പാക്കിയതും
എസ്ഡിപിഐ നേതൃത്വമാണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ഇതിനിടെ സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ഇന്നലെയാണെന്നും ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് വിവാഹം കഴിച്ചതെന്നും സവാദിന്റെ ഭാര്യ പിതാവ് അബ്ദു റഹ്മാൻ.

അതേസമയം ഷാജഹാന്‍ എന്ന് പേരുമാറ്റിയെങ്കിലും ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്ന്
ചേര്‍ത്തിരുന്നതാണ് എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണയകമായത്. ഇതിന് പുറമെ സവാദിന്‍റെ ശരീരത്തിലെ
മുറിപ്പാടുകളും നിര്‍ണായകമായി. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടക്കും. പിന്നാലെയാകും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍.