വിഷാദ രോഗം; 6 മാസം പ്രായമുള്ള മകളുമായി ഫ്ലാറ്റിന്‍റെ 16-ാം നിലയിൽ നിന്നും ചാടി 33കാരി ജീവനൊടുക്കി

Advertisement

നോയിഡ: ഡൽഹിയിൽ യുവതി അപ്പാർട്ട്മെന്‍റിന്‍റെ പതാനാറാം നിലയിൽ നിന്നും കൈക്കുഞ്ഞുമായി ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഒരു ഹൌസിംഗ് സൊസൈറ്റിയിലാണ് ദാരുണമായ സംഭവം നടന്നത്.

അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് 33 കാരിയായ യുവതി തന്‍റെ ആറ് മാസം പ്രായമുള്ള മകളെയുമെടുത്ത് താഴേക്ക് ചാടുകയായിരുന്നു. യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബത്തോടൊപ്പമായിരുന്നു യുവതി ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. ഏറെ നാളായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് യുവതി മകളുമായി ഫ്ലാറ്റിൽ നിന്നും ചാടിയത്. സംഭവ സംഭവ സ്ഥലത്തുവെച്ച് തന്നെ അമ്മയും മകളും മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയും കുടുംബവും ഏറെ നാളായി നോയിഡയിലെ ‘ലേ റെഷിഡൻഷ്യ സൊസൈറ്റി’യിലെ ഫ്ലാറ്റിലാണ് താമസം. ഇവരുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.