കൊച്ചി. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ കർമ്മങ്ങളിലും വിശുദ്ധ ബലിയിലും സഭയിലെ മെത്രാൻമാരും വൈദീകരും അൽമായരും പങ്കെടുത്തു. അനുമോദന സമ്മേളനത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിന്നുള്ള ആളുകൾ പുതിയ മേജർ ആർച്ച് ബിഷപിന് ആശംസകൾ അറിയിച്ചു
സഭയിലെ മെത്രാൻമാർക്കും വൈദീകർക്കും അൽമായർക്കും
ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് പങ്കെടുത്തത്. ലത്തീൻ സഭയുടെ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഈ കാലഘട്ടത്തിൽ സഭയുടെ മുറിവുണക്കാൻ മാർ റാഫേൽ തട്ടിലിന് കഴിയുമെന്ന് കുർബാന സന്ദേശത്തിൽ മാർ ജോസഫ് പാംബ്ലാനി പറഞ്ഞു
സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിന്നുള്ളവർ പുതിയ മേജർ ആർച്ച് ബിഷപ്പിന് ആശംസകൾ അറിയിച്ചു. നാളെ മുതൽ മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സിനഡിൽ സഭയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യും